05:45pm 08 September 2026
NEWS
കേരളം ഇനി കേവല ദാരിദ്ര്യവും തുടച്ച് നീക്കുമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ്
21/11/2025  05:33 PM IST
nila
കേരളം ഇനി കേവല  ദാരിദ്ര്യവും തുടച്ച് നീക്കുമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ്

ചെങ്ങന്നൂർ: അതിദാരിദ്ര്യ വിമുക്തമായ കേരളം ഇനി കേവല  ദാരിദ്ര്യവും തുടച്ച് നീക്കുമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ് പറഞ്ഞു.
.എൽഡിഎഫ് ചെറിയനാട് പഞ്ചായത്ത് കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാവർക്കും ഭക്ഷണവും  വീടും,മികച്ച ചികിത്സാ സംവിധാനവും ഉറപ്പാക്കൽ എന്നിവയ്ക്കാണ് എൽഡിഎഫ് സർക്കാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം  ചൂണ്ടി കാണിച്ചു .തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓരോ വർഷവും പ്രോഗ്രസ്സ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന രീതി ആവിഷ്‌ക്കരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന്  അദ്ദേഹം പറഞ്ഞു. ബിജു രാഘവൻ  അദ്ധ്യക്ഷനായിരുന്നു.
മുൻ എം എൽ എ ആർ  രാജേഷ്, ഉമ്മൻ ആലുംമൂട്ടിൽ, വി കെ വാസുദേവൻ, ഉണ്ണികൃഷ്ണൻ നായർ
എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.